Connect with us

International

ശ്രീനിവാസ് റാവു കുല്‍ക്കര്‍ണിക്ക് ടെക്‌സസില്‍ പരാജയം

Published

|

Last Updated

ടെക്‌സസ് |  അമേരിക്കയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുന്‍ നയതന്ത്രജ്ഞന്‍ ശ്രീനിവാസ് റാവു കുല്‍ക്കര്‍ണി പരാജയപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രോയ് നെഹ്ലിനോടാണ് കുല്‍ക്കര്‍ണി അടിയറവ് പറഞ്ഞത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കില്‍ ടെക്‌സസ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ വംശജനാകുമായിരുന്നു 41കാരനായ കുല്‍ക്കര്‍ണി.

1969ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യന്‍ നോവലിസ്റ്റ് വെങ്കിടേഷ് കുല്‍ക്കര്‍ണിയുടേയുംഅമേരിക്കന്‍ വനിത മാര്‍ഗരറ്റ് പ്രിസ്റ്റണിന്റെയും മകനാണ് ശ്രീനിവാസ് റാവു.

ഇറാഖ്, റഷ്യ, ഇസ്രയേല്‍, തായ് വാന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2018ലെ തിരഞ്ഞെടുപ്പിലും കുല്‍ക്കര്‍ണി പരാജയപ്പെട്ടിരുന്നു

Latest