Connect with us

Kerala

മകന്‍ ബി ജെ പിയില്‍ പോയതില്‍ പ്രതികരണവുമായി എം എം ലോറന്‍സ്

Published

|

Last Updated

കൊച്ചി |  മകന്‍ എബ്രഹാം ലോറന്‍സ് ബി ജെ പിക്കൊപ്പം ചേര്‍ന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സ്. ഒരിക്കലെങ്കിലും കമ്യൂണിസ്റ്റുകാരനായ ആള്‍ക്ക് ബി ജെ പി പോലത്തെ ഒരു പാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ എബ്രഹാം ലോറന്‍സിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും മാധ്യമങ്ങളെക്കണ്ടിരുന്നു. താന്‍ ഹിന്ദുവായ കൃസ്ത്യാനിയാണെന്ന് എബ്രഹാം ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ഫേസ്ബുക്ക് വഴി പ്രതികരിച്ചത്.

Latest