Connect with us

International

തുര്‍ക്കി ഭൂകമ്പം: മരണം 40 ആയി

Published

|

Last Updated

അങ്കാറ |  പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്മിറിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തില്‍ 800 പേര്‍ക്ക് പരുക്കേറ്റ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 100ലധികം പേരെ രക്ഷപ്പെടുത്തി. നിരവധിപ്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഗ്രീസിന്റെയും തുര്‍ക്കിയുടേയും ഈജിയന്‍ തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്.

 

Latest