ഇടുക്കിയില്‍ പീഡനത്തിനിരയായതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

Posted on: October 31, 2020 1:15 pm | Last updated: October 31, 2020 at 4:40 pm

ഇടുക്കി |  ഇടുക്കിയില്‍ പീഡനത്തിനിരയായതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു.

17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 23 നാണ് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

നരിയമ്പാറയില്‍ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ പ്രതി പോലീസില്‍ കീഴടങ്ങി