Connect with us

Kerala

കൊടിയത്തൂരില്‍ യുവാവ് വീട്ടിലെ പറമ്പില്‍ മരിച്ച നിലയില്‍

Published

|

Last Updated

കോഴിക്കോട് |  കൊടിയത്തൂരില്‍ യുവാവിനെ വീട്ടിലെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫാ (35)ണ് മരിച്ചത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്ന് കഴിയുന്ന യൂസഫ് ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇയാള്‍ താമസിക്കുന്ന വീടിന് പരിസരത്ത് നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചിലിലാണ് വീട്ടുപറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.

 

 

Latest