Connect with us

Kerala

വിരമിക്കാനിരിക്കെ എ എസ് ഐ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കോട്ടയം |  കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥന്‍ മരിച്ചു. തൊടുപുഴ എ എസ് ഐ സി കെ രാജുവാണ് (55) മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.പ്രമേഹ രോഗിയായിരുന്നു.

1990ല്‍ സര്‍വീസില്‍ കയറിയ സി കെ രാജു വിരമിക്കാന്‍മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മരണമടഞ്ഞത്. വരുന്ന മെയ് 31ന് ആയിരുന്നു റിട്ടയര്‍മെന്റ്. മായയാണ് ഭാര്യ. മക്കള്‍: നവനീത്, മാളവിക.
കൊവിഡ് ബാധിച്ച് മരിക്കുന്ന ഇടുക്കി ജില്ലയിലെ രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് രാജു. ജൂലൈ 31ന് തൊടുപുഴ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതനും കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.

---- facebook comment plugin here -----

Latest