എല്‍ ജെ ഡി- ജനതാദള്‍ (എസ്) ലയനം ഉടന്‍: മാത്യൂ ടി തോമസ്

Posted on: October 25, 2020 1:28 pm | Last updated: October 25, 2020 at 3:22 pm

കൊച്ചി | തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്ന ജനതാദള്‍ എസ് അഡ്‌ഹോക്ക് കമ്മിറ്റി കൊച്ചിയില്‍ യോഗം ചേര്‍ന്നു. ജനതാദള്‍ ഗ്രൂപ്പുകള്‍ ലയിക്കേണ്ടതിന്റെ ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്തതായി പുതിയ സംസ്ഥാന അധ്യക്ഷമന്‍ മാത്യൂ ടി തോമസ് പറഞ്ഞു. എല്‍ ജെ ഡി, ജനതാദള്‍ എസ് ലയനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സി കെ നാണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചു വിട്ടതിന് ശേഷം ആദ്യമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍മാരും എം എല്‍ എമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് എല്‍ ഡി എഫില്‍ ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.