സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം; സഖ്യ സേന തകര്‍ത്തു

Posted on: October 23, 2020 8:43 pm | Last updated: October 23, 2020 at 8:43 pm

ദമാം | സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണം. ആക്രമണത്തെ സഊദി സഖ്യസേന തകര്‍ത്തതായി സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇന്ന് രാവിലെയാണ് സഊദിയുടെ തെക്കന്‍ മേഖലകളിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി
യമനിലെ ഹൂത്തി മിലിഷ്യകള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം നടത്തിയത്. ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആകാശത്ത് വച്ച് തന്നെ സുരക്ഷാ സേന നിര്‍വീര്യമാക്കുകയായിരുന്നു. അപപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വക്താവ് പറഞ്ഞു

കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി തവണയാണ് ഹൂത്തികള്‍ സഊദി അറേബ്യക്ക് ആക്രമണം നടത്തിയത്. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണെന്നും കേണല്‍ തുര്‍ക്കി മാലിക്കി പറഞ്ഞു.