Connect with us

National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം പിന്നിട്ടു; 1,16,616 പേര്‍ക്ക് ജീവഹാനി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് 24 മണിക്കൂറിനിടെ 55,838 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം പിന്നിട്ടു. 702 പേര്‍ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു.

77,06,946 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 7,15,812 പേര്‍ നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

1,16,616 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,584,819 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.