അരുണാചല്‍ പ്രദേശില്‍ തീവ്രവാദി ആക്രമണം; ഒരു സൈനികന് വീരമൃത്യു

Posted on: October 21, 2020 4:45 pm | Last updated: October 21, 2020 at 7:43 pm

ഇറ്റാനഗര്‍ |  അരുണാചല്‍ പ്രദേശില്‍ അസം റൈഫിള്‍സ് പട്രോള്‍ സംഘത്തിന് നേരെ തീവ്രവാദി ആക്രമണം. അരുണാചലിലെ തിറാപ് ജില്ലയിലാണ് സംഭവം. ഒളിയാക്രമണത്തില്‍ ഒരു ജവാന്‍വീരമൃത്യു വരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള തിറാപിലെ ഖോന്‍സ ലാസു റോഡിലെ സാന്‍ലിയം ജങ്ഷനിലാണ് സംഘത്തിന് നേരെ പതിയിരുന്നുള്ള ആക്രമണമുണ്ടായത്.തീവ്രവാദികള്‍ക്കായി പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

മരിച്ച ജവാന്‍ ആന്ധ്രപ്രദേശ് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്. നാഗ തീവ്രവാദ സംഘടനകളില്‍ ഉള്‍പ്പെട്ട എന്‍ എസ് സി.എന്‍-ഐ എം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.