കേരളത്തില്‍ കനത്ത മഴക്ക് സാധ്യത

Posted on: October 20, 2020 9:00 pm | Last updated: October 21, 2020 at 12:32 am

തിരുവനന്തപുരം |  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത.ന്യൂന മര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു കിഴക്കന്‍ ദിശയിലേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍ വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.