Connect with us

Pathanamthitta

കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Published

|

Last Updated

പത്തനംതിട്ട  | എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ തേക്കുതോട് നിന്ന് 270 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തേക്കുതോട് ഏഴാംതല കല്ലുംപുറത്ത് വീട്ടില്‍ സുരേഷിന്റെ പുരയിടത്തില്‍നിന്നാണ് കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. സുരേഷിനെതിരെ കേസെടുത്തു.

എക്സൈസ് സിഐ എ ജി പ്രകാശ്, റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പ്രശാന്ത്, പ്രിവന്റിവ് ഓഫീസര്‍മാരായ സബിന്‍, മുഹമ്മദ് അലി ജിന്ന, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനുരാജ്, ഷാബു തോമസ്, അജയന്‍, രാഹുല്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.