Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 200 കുറഞ്ഞ് 37,360 രൂപയായി

Published

|

Last Updated

കോഴിക്കോട്|  സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39 ഡോളര്‍ നിലവാരത്തിലെത്തി.

യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനിടയാക്കിയത്.