Connect with us

Business

നിലംപതിച്ച് ഓഹരി വിപണി

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഐ ടി കമ്പനികളും ബേങ്ക് ഓഹരികളും ലാഭമെടുക്കാന്‍ തുനിഞ്ഞതോടെയുണ്ടായ വില്‍പ്പന സമ്മര്‍ദമാണ് വിപണി ഇടിഞ്ഞുവീഴാന്‍ കാരണം. നിഫ്റ്റി 2.4 ശതമാനം കുറഞ്ഞ് 11,680.35ലാണ് ക്ലോസ് ചെയ്തത്. അതേസമയം, സെന്‍സെക്‌സ് 2.6 ശതമാനം കുറഞ്ഞ് 39,728.41ലാണ് ക്ലോസ് ചെയ്തത്.

തുടര്‍ച്ചയായ പത്ത് തവണകളായി ഇന്ത്യന്‍ ഓഹരികള്‍ നല്ല മെച്ചമാണുണ്ടാക്കിയത്. ബേങ്ക്, ഐ ടി ഓഹരികളുടെ നേട്ടത്തിലേറിയായിരുന്നു ഈ ജൈത്രയാത്ര. നിഫ്റ്റി ബേങ്ക് സൂചിക 3.4 ശതമാനം കുറവായിരുന്നു ഇന്ന് ക്ലോസ് ചെയ്യുമ്പോള്‍. ഈ മാസം ഈ സൂചിക 7.6 ശതമാനം നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണിത്.

നിഫ്റ്റിയിലെ ഐ ടി സൂചികക്ക് 2.9 ശതമാനം കുറവുണ്ടായി. ഇന്‍ഫോസിസിന്റെ ഓഹരികള്‍ 2.5 ശതമാനം കുറഞ്ഞു. പാദവാര്‍ഷിക വരുമാനത്തില്‍ വര്‍ധനവുണ്ടായതായി കമ്പനി അറിയിച്ചതിന്റെ പിറ്റേദിവസമാണ് ഓഹരി വിപണിയിലെ തിരിച്ചടി.

---- facebook comment plugin here -----

Latest