വൈക്കത്ത് അമ്മയും മകനും വീടിനകത്ത് മരിച്ച നിലയില്‍

Posted on: October 14, 2020 11:06 pm | Last updated: October 14, 2020 at 11:06 pm

വൈക്കം | കോട്ടയത്തെ വൈക്കത്ത് അമ്മയെയും മകനെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് ആശാരിപ്പറമ്പില്‍ കാര്‍ത്യായനി, മകന്‍ ബിജു എന്നിവരാണ് മരിച്ചത്. കാര്‍ത്യായനിയുടെ മൃതദേഹം നിലത്തും മകന്റെത് തൂങ്ങിക്കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് ഉച്ചയോടെ കാര്‍ത്യായനിയുടെ രണ്ടാമത്തെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മ മുറിയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. പിന്നീട് മറ്റൊരു മുറിയില്‍ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.