9,500 കോടിയുടെ സ്വന്തം ഓഹരികള്‍ വാങ്ങാന്‍ വിപ്രോ

Posted on: October 13, 2020 5:25 pm | Last updated: October 13, 2020 at 5:25 pm

ബെംഗളൂരു | 9,500 കോടി രൂപയുടെ സ്വന്തം ഓഹരികള്‍ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപിച്ച് ടെക് ഭീമനായ വിപ്രോ. 400 രൂപ നിരക്കില്‍ 23.75 കോടി ഓഹരികളാണ് വിപ്രോ തിരികെ സ്വന്തമാക്കുക. ഇതോടെ ഇന്ന് ഓഹരി വിപണികള്‍ ക്ലോസ് ചെയ്യുമ്പോള്‍ വിപ്രോയുടെ ഓഹരി മൂല്യം 375.75 രൂപയായി.

അതേസമയം, സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ വിപ്രോയുടെ മൊത്തം വരുമാനം 1.4 ശതമാനം വര്‍ധിച്ച് 15,110 കോടിയായി. ഈ സമയത്തെ അറ്റാദായം 3.2 ശതമാനം വര്‍ധിച്ച് 2,466 കോടി രൂപയായി. വിപ്രോയുടെ ഐ ടി സേവന പ്രവര്‍ത്തന മാര്‍ജിന്‍ 200 ബേസിക് പോയിന്റുകള്‍ വര്‍ധിച്ച് 10.2 ശതമാനമായി.

ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍, ഐ ടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 2022- 2062 മില്യന്‍ ഡോളര്‍ ആക്കാനാണ് വിപ്രോയുടെ ലക്ഷ്യം. അതിനിടെ, അര്‍ധചാലക, സോഫ്‌റ്റ്‌വെയര്‍, സിസ്റ്റം ഡിസൈന്‍ കമ്പനിയായ എക്‌സിമ്യസ് ഡിസൈന്‍ ഏറ്റെടുക്കാനുള്ള കരാറില്‍ വിപ്രോ ഒപ്പുവെച്ചു.

ALSO READ  മഹീന്ദ്രയുടെ കൊറിയന്‍ കമ്പനി വായ്പാ തിരിച്ചടവ് മുടക്കി