Connect with us

Malappuram

മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം

Published

|

Last Updated

മഞ്ചേരി | എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് ഉജ്ജ്വല തുടക്കം. കൊവിഡ് മഹാമാരി കാലത്തും അതിജീവനത്തിന്റെ സർഗാത്മക വേദിയായ സാഹിത്യോത്സവ് വിദ്യാഭ്യാസ മന്ത്രി പി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, ജമാൽ കരുളായി, കെ ടി അബ്ദുർറഹ്മാൻ, അശ്‌റഫ് മുസ്‌ലിയാർ കാരക്കുന്ന് പ്രസംഗിച്ചു.

11 കേന്ദ്രങ്ങളിൽ ഒരുക്കിയ സ്റ്റുഡിയോകളിൽ രാവിലെ ഒമ്പത് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. മലപ്പുറം മഅദിനിൽ ഒരുക്കിയ കൺട്രോൾ റൂമിലെത്തി പ്രമുഖരായ വിധികർത്താക്കൾ വിധി നിർണയിക്കും. എം എ ശുക്കൂർ സഖാഫി, കെ പി യൂസുഫ്, സി കെ ശാക്കിർ സിദ്ദീഖി, ശാഫി സഖാഫി, പി കെ അബ്ദുല്ല, പി കെ ഇബ്‌റാഹീം നേതൃത്വം നൽകും.

Latest