Connect with us

Kerala

സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്; നടന്‍ ടൊവിനോ ഐസിയുവില്‍

Published

|

Last Updated

കൊച്ചി | മലയാളി ചലച്ചിത്ര താരം ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു. ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.

കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരണത്തിനിടെയാണ് കഴിഞ്ഞ ദിവസം ടൊവിനോക്ക് പരുക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഭേദമായിരുന്നു. പിന്നീട് വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയത്.

ടൊവിനോയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരുക്ക് സാരമുള്ളതല്ലെന്നും അവര്‍ വ്യക്തമാക്കി.