Connect with us

Kerala

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

Published

|

Last Updated

കൊച്ചി |  നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചത്. അതേസമയം എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്ന പ്രതിയായതിനാല്‍ ഇപ്പോള്‍ പുറത്തിറങ്ങാനാകില്ല.

അതിനിടെ സ്വപ്‌നയടക്കമുള്ള പ്രതികള്‍ക്കെതിരായി തെളിവുണ്ടെങ്കില്‍ അടിയന്തരമായി ഹാജരാക്കണമെന്ന് വിചാരണ കോടതി ഇന്ന് എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇല്ലെങ്കില്‍ പ്രതികല്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

 

 

Latest