Connect with us

Covid19

കൊവിഡ്: സഊദിയിൽ രോഗമുക്തി നിരക്ക് 95.57 ശതമാനമായി ഉയർന്നു

Published

|

Last Updated

ദമാം | സഊദിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 25 പേർ മരിക്കുകയും 511 പേർ രോഗമുക്തി നേടുകയും പുതുതായി 390  പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജിദ്ദ 04, ജിസാൻ 03, മക്ക 02, നജ്‌റാൻ 02, അബഹ 02, റിയാദ് 01, അൽഹുഫൂഫ് 01, ദമാം 01, തായിഫ് 01, ജുബൈൽ 01, ബുറൈദ 01, അബൂ അരീഷ് 01, സബിയ 01, അൽ ബൈഷ് 01, അറാർ 01, റഫഹ 01, ളമദ് 01 എന്നീ പ്രദേശങ്ങളിലാണ് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്.

രോഗബാധിതരെ കണ്ടെത്തുന്നതിനായി ഞായാറാഴ്ച 39,340  സ്രവ പരിശോധനകൾ പൂർത്തിയാക്കിയതയോടെ ആകെ പരിശോധനകളുടെ എണ്ണം 66,78,019 ആയി. രാജ്യത്ത് ഇതുവരെ 336,387  പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 321,485 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ മുക്തി നേടിയവരുടെ നിരക്ക് 95.57 ശതമാനമായി ഉയർന്നു. 1.45  ശതമാണ് മരണ നിരക്ക്. 10,027 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 955 രോഗികളുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

---- facebook comment plugin here -----

Latest