National
രാഹുലിനേയും പ്രിയങ്കയേയും യു പി അതിര്‍ത്തിയില്‍ തടഞ്ഞു

ന്യൂഡല്‍ഹി | ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘത്തെ ഉത്തര്‍പ്രദേശ് പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. ഡല്‍ഹി-നോയിഡ ഡയറക്ട് ഫ്ളൈവേയില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് വന്‍പോലീസ് സംഘമാണ് ഇവരെ തടഞ്ഞത്. രാഹുലിനും സംഘത്തിനും അഭിവാദ്യവുമായി നൂറ്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിട്ടഉണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്.
കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും പെണ്‍കുട്ടികളുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തിയിരുന്നു. ഇത് പോലീസ് ഇടപെടലിനെ തുടര്‍ന്ന്് ലക്ഷ്യം കണ്ടില്ല. പോലീസുകാര്ഡ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ നിലത്തുവീണിരുന്നു. തുടര്‍ന്ന് പോലീസിനെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം നട്തതിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ തടയാന്‍ ആര്‍ക്കും ആവില്ലെന്ന് പറഞ്ഞ് രാഹുല്‍ എത്തിയിരിക്കുന്നത്.
അതിനിടെ രാഷ്ട്രീയ നേതാക്കളെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കും നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് നീക്കുകയായിരുന്നു.
രാഹുലിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.ഇതിനിടെ യുപി ഡിജിപിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി.