Connect with us

Qatar

ഐ സി എഫ് പ്രബന്ധമത്സരം വിജയികളെ പ്രഖ്യാപിച്ചു

Published

|

Last Updated

ദോഹ  | കൊവിഡ് പ്രതിസന്ധിയില്‍ പ്രവാസത്തിന്റെ ഭാവിയില്‍ ആശങ്കയുമായി കഴിയുന്ന പ്രവാസി സമൂഹത്തിനു പ്രതീക്ഷയുടെ പ്രകാശം നല്‍കി ഐ സി എഫ് പ്രബന്ധം. “കൊവിഡാനന്തര പ്രവാസം പ്രതിസന്ധികള്‍ പ്രതീക്ഷകള്‍” എന്ന വിഷയത്തിലാണ് ഐ സി എഫ് ഖത്വര്‍ പ്രബന്ധ മത്സരം നടത്തിയത് .

പ്രമുഖ എഴുത്തുകാര്‍ അടക്കം അമ്പതോളം മത്സാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഖത്തര്‍ ഐ സി എഫ് ഇമെയില്‍ വിലാസത്തില്‍ ലഭിച്ച പ്രബന്ധങ്ങള്‍ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരനുമായ മണികണ്ഠന്‍ കാലടി , സുനില്‍ പെരുമ്പാവൂര്‍, കുട്ടി നടുവട്ടം. ജഡ്ജിങ് പാനല്‍ മൂല്യ നിര്‍ണ്ണയം നടത്തി . അബ്ദുല്‍ വഹാബ് സഖാഫി ഒന്നാം സ്ഥാനവും, ജസീര്‍ കെട്ടുങ്ങല്‍ രണ്ടാം സ്ഥാനവും കാസിം, ആഷിക് സഖാഫി എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികളെ ജൂറി മെമ്പറായ മണികണ്ഠന്‍ കാലടി പ്രഖ്യാപിച്ചു. പരിപാടി ജി സി ഐ സി എഫ് പബ്ലിക്കേഷന്‍ സെക്രട്ടറി എം സി അബ്ദുല്‍ കരീം ഹാജി ബഹ്റൈന്‍ ഉദ്ഘാടനം ചെയ്തു. സിറാജ് എഡിറ്റിംഗ് ഇന്‍ചാര്‍ജ് കെ എം അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.വിജയികളെ അനുമോദിച്ചുകൊണ്ട് അബ്ദുല്‍ കരീം ഹാജി മേമുണ്ട , സുനില്‍ പെരുമ്പാവൂര്‍ കുട്ടി നടുവട്ടം, ബഷീര്‍ പുത്തൂപാടം തുടങ്ങിയവര്‍ പ്രസംഗിച്ചു , അസീസ് സഖാഫി പാലോളി അധ്യക്ഷന്‍ വഹിച്ചു . നൗഷാദ് അതിരുമട സ്വാഗതവും , ജമാലുദ്ധീന്‍ അസ്ഹരി നന്ദിയും പറഞ്ഞു.വിജയികളെ പ്രഖ്യാപിക്കുന്ന സംഗമത്തില്‍ ജഡ്ജിങ് പാനലിനൊപ്പം ഐ സി എഫ് ജി സി പബ്ലിക്കേഷന്‍ സെക്രട്ടറി എം സി അബ്ദുല്‍ കരീം ഹാജി ബഹ്റൈന്‍ , ദുബായ് സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു .

---- facebook comment plugin here -----

Latest