കൊവിഡ് മുക്തര്‍ അറിയേണ്ട കാര്യങ്ങള്‍

Posted on: September 28, 2020 8:45 pm | Last updated: September 28, 2020 at 8:45 pm

1. നിത്യവും വ്യായാമം: വ്യായാമത്തിലൂടെ ശരീരം പൂര്‍വനില കൈവരിക്കുന്നതിന് സഹായിക്കും. കൊവിഡിന് ശേഷം ശരീരം ദുര്‍ബലമാകുമെങ്കിലും വ്യായാമത്തിലൂടെ ശാരീരികമായും മാനസികമായും ആരോഗ്യം കൈവരിക്കാന്‍ സാധിക്കും.

2. പോഷകാഹാരം: പൂര്‍വസ്ഥിതി വേഗത്തില്‍ കൈവരിക്കാന്‍ പോഷകമടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്താന്‍ ശ്രദ്ധിക്കണം. കൊറോണവൈറസ് ബാധിക്കുന്ന ശരീരം ദുര്‍ബലമാകുകയും വലിയ രീതിയില്‍ ആയാസമുണ്ടാകുകയും ചെയ്യും. ചില കൊവിഡ് രോഗികളില്‍ ഭാരം പെട്ടെന്ന് കുറയുകയോ ഭാരം കൂടുകയോ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ജൈവ ഭക്ഷണ പദാര്‍ഥങ്ങളും പച്ചക്കറികളും കോഴിമുട്ടയും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

3. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക: ഓര്‍മ കോശങ്ങളെ കൊറോണവൈറസ് നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏകാഗ്രതാ നഷ്ടം, ചിന്താ ശേഷി, ഓര്‍മ തുടങ്ങിയവ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തണം.

4. ക്രമാനുഗതമായി ജീവിതത്തിലേക്ക് തിരിച്ചുവരിക: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയതിന് ശേഷം പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല. അതിനാല്‍ ഘട്ടംഘട്ടമായുള്ള തിരിച്ചുവരവാണ് അഭികാമ്യം.

5. ശരീരം നല്‍കുന്ന സൂചനകളെ അവഗണിക്കാതിരിക്കുക: നിത്യ തലവേദന, ക്ഷീണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ അവഗണിക്കരുത്.

ALSO READ  25 എം പിമാര്‍ക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും കൊവിഡ്