Connect with us

National

ബാലഭാസ്‌കറിന്റെ മരണം; സി ബി ഐ ഇന്ന് നുണ പരിശോധന നടത്തും

Published

|

Last Updated

കൊച്ചി | വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി സി ബി ഐ ഇന്ന് നുണ പരിശോധന നടത്തും. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ് തമ്പി എന്നിവരെയാണ് ഇന്ന് നുണപരിശോധനക്കു വിധേയരാക്കുക. ഇവരെ സി ബി ഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഫോറന്‍സിക് ലാബുകളില്‍ നിന്നുള്ള വിദഗ്ധര്‍ നുണ പരിശോധനക്കായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെത് അപകട മരണമാണെന്നായിരുന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. എന്നാല്‍, ഇത് ബാലഭാസ്‌കറിന്റെ കുടുംബ് ഇത് തള്ളിക്കളയുന്നു. കൊലപാതകമാണെന്ന ആരോപണത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണ്.