Connect with us

Covid19

സംസ്ഥാനത്ത് ആറായിരവും കടന്ന് കൊവിഡ്; സ്ഥിതി രൂക്ഷം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6,324 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 5,321 പേര്‍ രോഗബാധിതരായി. ഉറവിടമറിയാത്ത കേസുകള്‍ 628 ആണ്. 3,168 പേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരില്‍ 105 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 45,919 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 21 മരണവും ഇന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 54,989 സാമ്പിളുകള്‍
പരിശോധിച്ചു. കോഴിക്കോട്- 883, തിരുവനന്തപുരം- 875, മലപ്പുറം- 763, എറണാകുളം- 590, തൃശൂര്‍- 474, ആലപ്പുഴ- 453, കൊല്ലം- 440, കണ്ണൂര്‍- 406, പാലക്കാട്- 353, കോട്ടയം- 341, കാസര്‍കോട്- 300, പത്തനംതിട്ട- 189, ഇടുക്കി- 151, വയനാട്- 106 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സെപ്തംബര്‍ 18ന് മരണമടഞ്ഞ തിരുവനന്തപുരം നരുവാമൂട് സ്വദേശി ആല്‍ബി (20), 19ന് മരിച്ച തിരുവനന്തപുരം മന്നൂര്‍കോണം സ്വദേശി തങ്കപ്പന്‍ (70), 20ന് മരണപ്പെട്ട തിരുവനന്തപുരം പൂന്തുറ സ്വദേശി ശശി (60), തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വാസുദേവന്‍ (75), തൃശൂര്‍ സ്വദേശിനി കതീറ മാത്യു (88), തിരുവനന്തപുരം മണക്കാട് സ്വദേശി ഡോ. എം എസ് അബ്ദീന്‍ (72), 21ന് മരണമടഞ്ഞ തിരുവനന്തപുരം വെമ്പായം സ്വദേശി ഓമന (62), തിരുവനന്തപുരം ആനയറ സ്വദേശി ശശി (74), തിരുവനന്തപുരം കൊടുവഴന്നൂര്‍ സ്വദേശി സ്വദേശിനി സുശീല (60), തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ശ്രീകുമാരന്‍ നായര്‍ (67), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റോബര്‍ട്ട് (72), 13ന് മരണപ്പെട്ട കോഴിക്കോട് പുത്തൂര്‍ സ്വദേശി അബ്ദുറഹ്മാന്‍ (79), 22ന് മരിച്ച തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഹിയാബീവി (56), എറണാകുളം മൂക്കന്നൂര്‍ സ്വദേശി വി ഡി ഷാജു (53), നാലിന് മരിച്ച ആലപ്പുഴ, കായംകുളം സ്വദേശി അബ്ദുല്‍ റഹീം (68), ആലപ്പുഴ ചേര്‍ത്തല സൗത്ത് സ്വദേശി ഭാര്‍ഗവന്‍ നായര്‍ (72), ആലപ്പുഴ സ്വദേശിനി സുരഭിദാസ് (21), 11ന് മരണപ്പെട്ട ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ ചാക്കോ (66), ആലപ്പുഴ മാവേലിക്കര സ്വദേശിനി ശാന്തമ്മ (82), 10ന് മരണമടഞ്ഞ ആലപ്പുഴ കരീലകുളങ്ങര സ്വദേശി പൊന്നമ്മ (64), 12ന് മരണപ്പെട്ട ആലപ്പുഴ സ്വദേശി മോഹന്‍ദാസ് (74) എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ ആകെ മരണം 613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട്- 849, തിരുവനന്തപുരം- 842, മലപ്പുറം- 741, എറണാകുളം- 569, തൃശൂര്‍- 465, ആലപ്പുഴ- 407, കൊല്ലം- 436, കണ്ണൂര്‍- 352, പാലക്കാട്- 340, കോട്ടയം- 338, കാസര്‍കോട്- 270, പത്തനംതിട്ട- 144, ഇടുക്കി- 102, വയനാട്- 94 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം- 28, കണ്ണൂര്‍- 19, കാസര്‍കോട്- 13, മലപ്പുറം- 9, തൃശൂര്‍- 8, എറണാകുളം, കോഴിക്കോട്- 7 വീതം, പത്തനംതിട്ട- 6, വയനാട്- 4, ആലപ്പുഴ- 2, കൊല്ലം, പാലക്കാട്- ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. തിരുവനന്തപുരം- 296, കൊല്ലം- 195, പത്തനംതിട്ട- 99, ആലപ്പുഴ- 183, കോട്ടയം- 130, ഇടുക്കി- 61, എറണാകുളം- 248, തൃശൂര്‍- 327, പാലക്കാട്- 114, മലപ്പുറം- 513, കോഴിക്കോട്- 308, വയനാട്- 105, കണ്ണൂര്‍- 431, കാസര്‍കോട്- 158 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,07,850 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,85,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,120 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,341 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 26,00,359 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,99,390 സാമ്പിളുകളും പരിശോധനക്കയച്ചു.

Latest