കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കൈകോര്‍ത്ത് 156 രാജ്യങ്ങള്‍

Posted on: September 22, 2020 6:31 am | Last updated: September 22, 2020 at 9:16 am

ജനീവ | കൊവിഡ് വാക്‌സിന്‍ മുഴുവന്‍ രാജ്യങ്ങള്‍ക്കും തുല്ല്യമായ അളവില്‍ എത്തിക്കാനായുള്ള ആഗോള സഖ്യത്തില്‍ 156 രാജ്യങ്ങള്‍. സമ്പന്ന, ദരിദ്ര രാജ്യങ്ങള്‍ എന്ന് വേര്‍ തിരിക്കാതെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുന്ന സഖ്യത്തില്‍ ഇതുവരെ ചേരാന്‍ ലോകശക്തികളായ അമേരിക്കയും ചൈനയും തയ്യാറായിട്ടില്ല. ഇരു രാജ്യങ്ങളുമായും ചര്‍ച്ച തുടരുകയാണെന്നും സംഘടന പറഞ്ഞു.

അണേരിക്കയിലെ ട്രംപ് ഭരണകൂടം ദ്വികക്ഷി കരാറുകളിലൂടെ ഭാവിയില്‍ വാക്‌സിന്റെ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, സ്വന്തമായും മറ്റു രാജ്യങ്ങളുമായും ചേര്‍ന്നുള്ള വാക്‌സിന്‍ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് ചൈന. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ഇതില്‍ പങ്കാളികളാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.