അച്ചന്‍കോവിലാറ്റില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted on: September 20, 2020 8:57 pm | Last updated: September 20, 2020 at 8:57 pm

പത്തനംതിട്ട | അച്ചന്‍കോവിലാറ്റില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കല്ലറക്കടവ് തുണ്ടിയില്‍ വീട്ടില്‍ സുധീഷ് (49) നെയാണ് അച്ചന്‍കോവിലാറ്റില്‍ കല്ലറ കടവ് ഭാഗത്ത് കാണാതായത്.

നദിയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു സുധീഷ്. നദിയില്‍ ശക്തമായ ഒഴുക്കുണ്ട്. ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ ആരംഭിച്ചു.

ALSO READ  പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു