Connect with us

Kerala

എന്‍ കെ പ്രേമചന്ദ്രന് കൊവിഡ് ; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനഫലം ഇന്ന് ഉച്ചയോടെയാണ് കൊവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം വന്നത്.

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രേമചന്ദ്രനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ടി വരും.

43 എംപിമാര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനാല്‍ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.