Connect with us

National

ഡല്‍ഹി വംശഹത്യ: പോലീസ് അന്വേഷണത്തില്‍ ഗൂഡാലോചന നടന്നുവെന്ന് അഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണത്തെ സംബന്ധിച്ച് വിശദമായി പരിശോധിക്കണമെന്ന് അഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷട്രപതി റാം നാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു. രാഷട്രപതിയുടെ വസതിയില്‍ നടത്തിയ കൂടികാഴ്ചയില്‍ ഇത് സംബന്ധിച്ച് മെമ്മോറാണ്ടം നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗൂഡാലോചന നടന്നുവെന്നും പ്രിതിനിധി സംഘം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, ഡി എം കെ നേതാവ് കനിമൊഴി, ആര്‍ ജെ ഡി നേതാവ് എം പ മനോജ് ഝാ എന്നിവരാണ് രാഷട്രപതിയെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചത്. ആക്രമണത്തില്‍ ഡല്‍ഹി പോലീസ് വഹിച്ച പങ്കിനെ കുറിച്ച് മെമ്മോറാണ്ടത്തില്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.

സി എ എ, എന്‍ ആര്‍ സി പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കുറ്റവാളികളായി കാണുകയും അവരെ പോലീസ് ഉപദ്രവിക്കുകയും ചെയ്തിരുന്നു. വ്യാജമായാണ് ഇവരെ പ്രതിചേര്‍ത്തതെന്നും നേതാക്കള്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തങ്ങള്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറഞ്ഞുവെന്ന് അഹ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. ഫെബ്രുവരി 23 മുതല്‍ 26 വരെ നടന്ന ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് എസ് ഐ ടിയും പ്രത്യേക സെല്ലും രൂപീകരിച്ചിരുന്നു. പ്രതികള്‍ക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. സാമ്പത്തിക വിദഗ്ധരോ, രാഷട്രീയക്കാരനോ, ആക്റ്റിവിസ്‌റ്റോ തുടങ്ങിയവര്‍ സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ ശബ്ദമുയര്‍ത്തിയതിനാല്‍ അവരുടെ പേരുകള്‍ ആക്രമണത്തിന് പ്രേരിപ്പിച്ച രീതിയില്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചട്ടുണ്ട്.

സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കേസുകളെടുക്കയും അന്വേഷണം നടത്തണ്ടവരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ചന്ദ്രശേഖര്‍ രാവണ്‍ തുടങ്ങി നിരവധി നേതാക്കളുടെ പേരുകളും ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന രീതിയില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

സി എ എ വിരുദ്ധ പ്രക്ഷോഭകരെ ആക്രമണത്തിന്റെ ഉത്തരവാദികളാക്കാനുള്ള ഗൂഡാലോചനയാണിത്. ആക്രമണത്തിന് സി എ എ വിരുദ്ധ പ്രക്ഷോഭകരാണ് കാരണമെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് ആസൂത്രിതമാണ്. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് രാഷട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം പോലീസ് 15 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാകക്ള്‍ രാഷട്രപതിയെ സന്ദര്‍ശിച്ചത്.