ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്

Posted on: September 6, 2020 7:55 pm | Last updated: September 7, 2020 at 8:29 am

തിരുവനന്തപുരം | ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോയി.

സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമാണ്. മന്ത്രിക്ക് രോഗം പിടിപെട്ടത് എവിടെനിന്നെന്ന് വ്യക്തമല്ല. ഇന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേ സമയം മന്ത്രിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു