Connect with us

Kerala

കൊടിയേരിയുടെ മക്കള്‍ തട്ടിപ്പിന്റേയും കള്ളക്കടത്തിന്റേയും പര്യായമായി മാറി: ബി ഗോപാലകൃഷ്ണന്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം കള്ളക്കടത്ത് പ്രതി റമീസുമായും മയക്ക് മരുന്ന് പ്രതി മുഹമ്മദ് അനൂപുമായും ബിനീഷ് കൊടിയേരിക്ക് ബന്ധമുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കൊടിയേരി ബാലകൃഷ്ണന്റെ മക്കള്‍ തട്ടിപ്പിന്റേയും വഞ്ചനയുടേയും കള്ളക്കടത്തിന്റേയും പര്യായമായി മാറിക്കഴിഞ്ഞെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

കൊടിയേരി ബാലകഷ്ണന്റേയും ബിനീഷ് കൊടിയേരിയുടേയും ഫോണ്‍ കോളുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണം. മയക്ക് മരുന്ന് പ്രതി മുഹമ്മദ് അനുപും സ്വര്‍ണ്ണ കള്ളക്കടത്ത് പ്രതി റമീസുമായിട്ടും ബിനീഷ് കൊടിയേരിയുടെ ബന്ധം ഇതിനകം തന്നെ വെളിവാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Latest