Connect with us

Organaisation

ഭീമന്‍ പട്ടത്തില്‍ കുരുങ്ങി മൂന്ന് വയസ്സുകാരി നൂറ് അടിയിലേറെ ഉയര്‍ന്നുപൊങ്ങി

Published

|

Last Updated

തായ്‌പെയ് | തായ്‌വാനില്‍ ഭീമന്‍ പട്ടത്തിന്റെ വാലില്‍ കുരുങ്ങി മൂന്ന് വയസ്സുകാരി നൂറ് അടിയിലേറെ ഉയരത്തില്‍ വായുവില്‍ കറങ്ങി. പട്ടം ഉത്സവത്തിനിടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കുഞ്ഞ് ഉയര്‍ന്നുപൊങ്ങുന്നത് കണ്ട് ആള്‍ക്കാര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ശക്തമായ കാറ്റില്‍ പട്ടം ഉയര്‍ന്നുപൊങ്ങിയതിനാല്‍ എല്ലാവരും നിസ്സഹായരായി. 30 സെക്കന്‍ഡാണ് പെണ്‍കുട്ടി വായുവില്‍ പറന്നുപോയത്. പട്ടത്തിന്റെ വാലറ്റം കുഞ്ഞിന്റെ അരഭാഗത്ത് ചുറ്റിപ്പോകുകയായിരുന്നു.

തുടര്‍ന്ന്, പട്ടത്തിന്റെ നിയന്ത്രണം ലഭിച്ചതോടെ ജനക്കൂട്ടം പട്ടം പിടിച്ചുവലിച്ച് താഴെയിറക്കി. ഇതോടെ പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സിന്‍ഷു നഗരത്തിലെ ഉത്സവം സംഘാടകര്‍ വെട്ടിച്ചുരുക്കി. വീഡിയോ കാണാം:

---- facebook comment plugin here -----

Latest