Connect with us

National

പ്രണാബ് മുഖര്‍ജിക്ക് രാജ്യം ഇന്ന് ഔദ്യോഗിക വിട നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി | പതിറ്റാണ്ടുകളോളം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞ് നിന്ന, മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ചടങ്ങ്.

10 രാജാജി മാര്‍ഗിലാണ് പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ വസതി. പൊതുദര്‍ശനം അവിടെ സജ്ജീകരിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളത്. രാവിലെ ഒമ്പത് 12 മണിവരെ ആകും പ്രമുഖ വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അന്തിമ ഉപചാരം അര്‍പ്പിക്കാന്‍ അവസരം ലഭിക്കുക. എന്നാല്‍ പൊതു ദര്‍ശനം അനുവദിക്കുന്നത് ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അനുവാദത്തിന് വിധേയമായിരിക്കും.

കൊവിഡ് മാനദണ്ടങ്ങള്‍ പാലിക്കുന്നതിനൊപ്പം ഉന്നത സമിതി നിര്‍ദേശിക്കുന്ന പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. കഴിഞ്ഞ 21 ദിവസമായി സൈന്യത്തിന്റെ ഡല്‍ഹിയിലുള്ള റിസര്‍ച്ച് ആന്റ് റഫറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് മകന്‍ അഭിജിത് ബാനര്‍ജി മരണം പുറം ലോകത്തെ അറിയിക്കുകയായിരുന്നു.

 

 

Latest