Connect with us

National

പ്രണബിന്റെ വിയോഗം: രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനിലും പാര്‍ലിമെന്റ് കെട്ടിടത്തിലും ദേശീയ പതാക താഴ്ത്തിക്കെട്ടി.

സെപ്തംബര്‍ ആറ് വരെയാണ് ദുഃഖാചരണം. ഈ കാലയളവില്‍ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.