Connect with us

Ongoing News

ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ചൈനീസ് കടലില്‍ ഇന്ത്യ യുദ്ധക്കപ്പല്‍ വിന്യസിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഗാല്‍വനില്‍ 20 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ സംഘര്‍ഷത്തിന് ശേഷം ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പല്‍ അയച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 15നാണ് ലഡാക്കില്‍ ഇന്ത്യ – ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ നാവികസേന ദക്ഷിണ ചൈന കടലിലേക്ക് യുദ്ധക്കപ്പല്‍ അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് നാവിക സേന ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് കപ്പലുകള്‍ വിന്യസിച്ചത്. ഈ നീക്കം ചൈനയെ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ കപ്പല്‍ വിന്യസിച്ചതിന് പിന്നാലെ യുഎസും സൈനിക കപ്പല്‍ ദക്ഷിണ ചൈനീസ് കടലില്‍ സൈനിക വിന്യാസം നടത്തിയിരുന്നു.

2009 മുതല്‍ ലഡാക്ക് മേഖലയില്‍ ചൈന ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ ഇവിടേക്ക് എത്തുന്നത് അവര്‍ തടയുകയും ചെയ്യുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ യുദ്ധക്കപ്പല്‍ വിന്യാസം.