Connect with us

Gulf

സഊദിയില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Published

|

Last Updated

യാമ്പു | സഊദി അറേബ്യയിലെ യാമ്പുവില്‍ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ ചാലിയില്‍ പരേതരായ കല്യാണ്‍തോടന്‍ കോയ- ആയിശ ദമ്പതികളുടെ മകന്‍ അബ്ദുല്‍ കരീം (50) ആണ് മരിച്ചത്.

ഭാര്യ: നജ്മുന്നിസ. മക്കള്‍: ഫാസില, ഫസ്‌ന, ഫാബിസ്. മരുമക്കള്‍: ഷമീര്‍, ഷബീര്‍. സഹോദരങ്ങള്‍: പരേതനായ അലവി, ഹുസൈന്‍, ഫാത്തിമ സുബൈദ, റംലത്ത്.

നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി നാട്ടുകാരും സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തുണ്ട്.