Kerala
സ്വർണവില വീണ്ടും 400 രൂപ ഇടിഞ്ഞു; പവന് 37,840

കോഴിക്കോട് | കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടിവ് നേരിടുന്ന സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ 38,240 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് 400 രൂപ ഇടിഞ്ഞ് 37,840 രൂപയിലെത്തി. 4,730 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം 26ന് വില 38,000 രൂപയിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം 240 രൂപ വർധിച്ച് 38,240 രൂപയാകുകയായിരുന്നു.
ഈ മാസം ഏഴിനാണ് മഞ്ഞലോഹത്തിന്റെ വില സർവകാല റെക്കോർഡുകളും ഭേദിച്ച് 42,000രൂപയെന്ന പുതിയ ഉയരം കുറിച്ചത്. പിന്നീട് തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന വിലയിൽ തുടർച്ചയായി ഇടിവുണ്ടാകുകയായിരുന്നു. 17 ദിവസം കൊണ്ട് 4,160 രൂപ ഇടിഞ്ഞാണ് ഇന്നത്തെ വിലനിലവാരത്തിലെത്തിയത്.
---- facebook comment plugin here -----