Connect with us

Covid19

സംസ്ഥാനത്ത് വീണ്ടും രണ്ടായിരം കടന്ന് കൊവിഡ് കേസുകൾ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 2,375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 454, തിരുവനന്തപുരം- 391, കോഴിക്കോട്- 260, തൃശൂര്‍- 227, ആലപ്പുഴ- 170, എറണാകുളം- 163, പാലക്കാട്- 152, കണ്ണൂര്‍- 150, കാസര്‍കോട്- 99, പത്തനംതിട്ട- 93, കൊല്ലം- 87, കോട്ടയം- 86, വയനാട്- 37, ഇടുക്കി- 6 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദുര്‍റഹ്മാന്‍ (70), ആഗസ്റ്റ് 12ന് മരിച്ച വയനാട് നടവയല്‍ അവറാന്‍ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി പി ഗിരീഷ് (49), ആഗസ്റ്റ് 11ന് മരണപ്പെട്ട മലപ്പുറം പുകയൂര്‍ സ്വദേശി കുട്ട്യാപ്പു (72), ആഗസ്റ്റ് 23ന് മരിച്ച തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാര്‍ (58), കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ് (81), ആഗസ്റ്റ് 22ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണന്‍ (54), ആഗസ്റ്റ് 20ന് മരണപ്പെട്ട കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷ്മി (63), ചേര്‍ത്തല അരൂര്‍ സ്വദേശിനി തങ്കമ്മ (78), ആഗസ്റ്റ് 17ന് മരിച്ച തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ തമ്പി (80) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 പരിശോധനാ ഫലം പോസിറ്റീവാണെന്ന് എന്‍ ഐ വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചുള്ള ആകെ മരണം 244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2,142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം- 413, തിരുവനന്തപുരം- 378, കോഴിക്കോട്- 243, തൃശൂര്‍- 220, ആലപ്പുഴ- 156, കണ്ണൂര്‍- 133, എറണാകുളം- 128, പാലക്കാട്- 109, കാസര്‍കോട്- 98, പത്തനംതിട്ട- 63, കൊല്ലം, കോട്ടയം- 85 പേര്‍ വീതം, വയനാട്- 26, ഇടുക്കി- 5 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടും. മലപ്പുറം- 15, എറണാകുളം- 11, തിരുവനന്തപുരം- 10, കണ്ണൂര്‍- 5, പത്തനംതിട്ട- 3, തൃശൂര്‍- 2, കൊല്ലം, പാലക്കാട്, കാസര്‍കോട്- ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,456 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം- 303, കൊല്ലം- 57, പത്തനംതിട്ട- 32, ആലപ്പുഴ- 60, കോട്ടയം- 67, ഇടുക്കി- 37, എറണാകുളം- 85, തൃശൂര്‍- 90, പാലക്കാട്- 119, മലപ്പുറം- 240, കോഴിക്കോട്- 140, വയനാട്- 32, കണ്ണൂര്‍- 99, കാസര്‍കോട്- 95 എന്നിങ്ങനെയാണ് രോഗം ഭേദമായത്. 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,794 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 1,834 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,344 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,84,907 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,66,945 സാമ്പിളുകളും പരിശോധനക്കയച്ചു.