Connect with us

Ongoing News

എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ രാജ്യസഭാ എം പിയായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ മന്ദിരത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാര്‍ 41 ന് എതിരെ 88 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എം പി വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു ഡി എഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി. നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.
ശ്രേയാംസ് കുമാര്‍കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006 ലും 2011 ലും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്.

Latest