Connect with us

Business

വിലക്കുറവില്‍ ഐഫോണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ ഐഫോണ്‍ മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിള്‍. ഫ്ളിപ്കാര്‍ട്ടില്‍ ചൊവ്വാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ആപ്പിള്‍ ഡേയ്‌സ് സെയിലിലാണ് ഐഫോണ്‍ എസ്ഇ (2020), ഐഫോണ്‍ എക്‌സ്ആര്‍ അടക്കമുള്ള മോഡലുകള്‍ക്ക് വിലക്കുറവ്.

കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്ത് ഇറക്കിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഐഫോണ്‍ എസ്ഇ ഇപ്പോള്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കുക. 64ജിബി വേരിയന്റ് ഐഫോണ്‍ എസ്ഇ 35,999 രൂപക്ക് ഇപ്പോള്‍ ലഭിക്കും. 128ജിബിക്ക് 40,999 രൂപയും 256 ജിബിക്ക് 50,999 രൂപയുമാണ് വില. നേരത്തേയിത് യഥാക്രമം 42,500, 47,800, 58,300 രൂപയായിരുന്നു. മാത്രമല്ല, ഫ്ളിപ്കാര്‍ട്ടിന്റെ വകയായി 13450 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറും പ്രതിമാസം 5667 രൂപക്ക് ഇ എം ഐയും ലഭിക്കും.

ഐഫോണ്‍ എക്‌സ്ആര്‍ (64ജിബി) ഇപ്പോള്‍ 45,999 രൂപക്ക് ലഭിക്കും. 128ജിബിക്ക് 51,999യുമാണ് ഫ്ളിപ്കാര്‍ട്ടിലെ വില. ഇ എം ഐ പ്രതിമാസം 5111 രൂപയാണ്. ഐഫോണ്‍ 11 (64ജിബി) 63,300 രൂപക്ക് ലഭിക്കും. എച്ച് ഡി എഫ് സി ബേങ്ക് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡിന് അയ്യായിരം രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട ഉണ്ട്. 128 ജിബിക്ക് 68,600 രൂപയാണ് വില. 7589 മുതലാണ് ഇ എം ഐ തുടങ്ങുന്നത്.

Latest