Connect with us

Covid19

ഒഡീഷയില്‍ ബിജെഡി എം പിക്ക് കൊവിഡ്

Published

|

Last Updated

ഭൂവനേശ്വര്‍| ലോക്‌സഭാ എം പിയും ബിജെഡി നേതാവുമായ മഞ്ജു ലതാ മണ്ഡലിന് കൊവിഡ്. ഒഡീഷയിലെ ഭദ്രക്കില്‍ നിന്നുള്ള എം പിയാണ് മഞ്ജുലത. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം പി ക്വാറന്റൈനില്‍ പോയി.

താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനക്ക് വിധേയരാകണമെന്നും അവര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും താന്‍ ക്വാറന്റൈനിലാണെന്നും എം പി പറഞ്ഞു.

ബിജെപിയുടെ ബാര്‍ഗഡ് എം പി സുരേഷ് പൂജാരിക്ക് ശേഷം ഒഡീഷയില്‍ നിന്ന് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പിയാണ് മഞ്ജുലത. നേരത്തെ നഗരവികസന മന്ത്രി സുശാന്ത സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം ആറ് എം എല്‍ എമാര്‍ക്ക് ഒഡീഷയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 75,537 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 399 മരണങ്ങളും കൊവിഡ് ബാധിച്ച് ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Latest