Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് 26 ലക്ഷത്തിന്റെ സ്വര്‍ണം

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി. ദുബൈയില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 600 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് എത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 26 ലക്ഷം രൂപ വിലവരുമെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം

---- facebook comment plugin here -----

Latest