Connect with us

National

പ്രണാബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ

Published

|

Last Updated

ന്യൂഡൽഹി| ശ്വാസകോശ അണുബാധയെ തുടർന്ന് മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി ഡൽഹി ആർമി ആശുപത്രി അധികൃതർ. പിതാവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മകൻ അഭിജിത് മുഖർജി ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകമാണ് ആരോഗ്യനില വഷളായതെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ രംഗത്തെത്തിയത്. വെന്റിലേറ്ററിന്റെ പിന്തുണയിൽ ജീവൻ നിലനിർത്തുന്ന അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം സസൂക്ഷമം വിലയിരുത്തുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

മസ്തിഷ്‌ക ശാസ്ത്രക്രിയക്ക് പുറമേ കൊവിഡ് ബാധിച്ചതോടെയാണ് മുഖർജിയുടെ നില ഗുരുതരമായത്.
കുളിമുറിയിൽ വീണതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനായാണ് ഈ മാസം പത്തിന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ക്ക് മുമ്പായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest