Covid19
സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ള രണ്ട് പേര്‍ മരിച്ചു

കോഴിക്കോട് | സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോടും ആലപ്പുഴയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ് (82) എന്നിവരാണ് മരിച്ചത്. ഹംസ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ക്ലീറ്റസ് വീട്ടില്‍വെച്ചാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനക്ക് എടുത്തിരുന്നു. പരിശോധനാഫലം പോസിറ്റീവാകുകയായിരുന്നു.
---- facebook comment plugin here -----