Connect with us

Health

നിസ്സാരമാക്കരുത് കുട്ടികളിലെ കാല്‍വേദന

Published

|

Last Updated

രാത്രിയാകുമ്പോള്‍ പല കുട്ടികളും പരാതിപ്പെടുന്നതാണ് കാല്‍ വേദനിക്കുന്നു എന്നത്. എന്നാല്‍, “കളി കൂടിയതുകൊണ്ടല്ലേ, കുറച്ചുകൂടി ഓടിനടന്നോ” എന്നീ വാദങ്ങള്‍ തൊടുത്ത് നാം അവരെ നിശ്ശബ്ദരാക്കും. ഉച്ചക്ക് ശേഷം മുതല്‍ ആരംഭിച്ച് സന്ധ്യാസമയത്തോടെയോ രാത്രി കിടക്കാന്‍ നേരത്തോ ആണ് കുട്ടികളിലെ കാലുവേദന അസഹ്യമാകുക.

കുട്ടികളുടെ തുടയുടെ മുന്‍ഭാഗം, മുട്ടിന് താഴെ, മസിലുള്ള ഭാഗം, കൂടുതല്‍ എല്ല് തെളിഞ്ഞുകാണുന്ന ഭാഗം എന്നിവിടങ്ങളിലാണ് കുട്ടികളില്‍ കാലുവേദന കാണപ്പെടുന്നത്. കാലുവേദനയോടൊപ്പം തലവേദനയും വയറുവേദനയും ഉണ്ടെങ്കിലോ വേദനക്കൊപ്പം മുറിവോ ചതവോ ഉണ്ടെങ്കിലോ ചികിത്സ തേടണം. രാത്രി തുടങ്ങി രാവിലെ വരെ നീണ്ടുനില്‍ക്കുന്ന കാലുവേദനയും ചികിത്സക്ക് വിധേയമാക്കണം. കാലുവേദന കാരണം കുട്ടികളുടെ നടത്തം വികല രീതിയില്‍ ആകുകയോ അവരുടെ ദിനചര്യകളെ ബാധിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം.

സാധാരണ കാണുന്ന കാലുവേദനക്ക് ചൂടുപിടിച്ചുകൊടുക്കുക, മസാജ് ചെയ്യുക, സ്ട്രച്ച് ചെയ്യുക, ഉഴിഞ്ഞുകൊടുക്കുക തുടങ്ങിയവയിലൂടെ ശമനമുണ്ടാക്കാം. വിറ്റാമിന്‍ ഡി, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണം പ്രധാനമായും കുട്ടികള്‍ക്ക് നല്‍കണം.

മത്തി, കോര തുടങ്ങിയ മത്സ്യങ്ങളും തുവരപ്പരിപ്പ്, പയര്‍ തുടങ്ങിയ ധാന്യങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും കട്ടത്തൈര് ഭക്ഷണത്തോടൊപ്പം നല്‍കണം. മുട്ടയുടെ മഞ്ഞ, അത്തിപ്പഴം, ബദാം, കൂണ്‍, മീനെണ്ണ എന്നിവയും ദിവസവും നല്‍കണം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.യൂനിസ് കൊടശ്ശേരി