Connect with us

Sports

സിറ്റിയോ ലിയോണോ ? ബയേണിന്റെ എതിരാളികളെ ഇന്നറിയാം

Published

|

Last Updated

ലിസ്ബണ്‍ | യുവേഫ ചാമ്പ്യൻസ് ലീഗ് സെമി മത്സരത്തിലെ ബയേണിന്റെ എതിരാളികളെ ഇന്നറിയാം. അവസാന ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണും ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലുള്ള മത്സരത്തിലെ വിജയികളാകും സെമിയില്‍ ബയേണിന്റെ എതിരാളികള്‍. ഇന്ന് രാത്രി 12.30നാണ് മത്സരം.

ചാമ്പ്യൻസ് ലീഗിലെ ഇംഗ്ലിഷ് ക്ലബ്ബുകളുടെ അവസാന പ്രതിനിധിയാണ് സിറ്റി. പ്രീമിയര്‍ ലീഗ് കിരീടം നഷ്ടപ്പെട്ട സിറ്റിക്ക് സീസണിലെ അവസാന പ്രതീക്ഷയാണ് ചാമ്പ്യൻസ് ലീഗ് കിരീടം. ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ മികച്ച ഫോമിലാണെങ്കിലും സിറ്റി ഇവര്‍ക്ക് വലിയ എതിരാളികളാണ്.

---- facebook comment plugin here -----

Latest