Connect with us

Kerala

പമ്പയിലെ മണല്‍ക്കടത്തിനെതിരെ കോടതിയെ സമീപിക്കും: ചെന്നിത്തല

Published

|

Last Updated

കൊച്ചി | പമ്പയിലെ മണല്‍ക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തല. വലിയ അഴിമതിയാണ് നടക്കുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിനെതിരേ പല ആരോപണങ്ങള്‍ ഉണ്ടാകുമ്പോളും വിജിലന്‍സ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഒരു പരാതിയിലും വിജിലന്‍സ് അന്വേഷണം നടക്കുന്നില്ല. സര്‍ക്കാര്‍ വിജിലന്‍സിനെ വന്ധ്യംകരിച്ചു. അഴിമതിയും കൊള്ളയും നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിച്ചുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.