Connect with us

Kannur

വയോധികനെ കഴുത്തു ഞെരിച്ചു കൊന്നു; പ്രതി പിടിയില്‍

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ കുടിയാന്മലയില്‍ കുര്യാക്കോസ് എന്ന വയോധികനെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതി കണ്ണൂര്‍ കുടിയാന്മല സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വവര്‍ഗ ലൈംഗിക അതിക്രമം എതിര്‍ത്തിനാണ് കടുംകൃത്യം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ നിന്ന് പോയ കുര്യാക്കോസിനെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം സമീപത്തെ തോട്ടില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ പാടുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയമുയര്‍ന്നത്.

കൊല്ലപ്പെട്ട കുര്യാക്കോസുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിനോയിയുടെ മൊഴിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവം ദിവസം വൈകീട്ട് കുര്യാക്കോസിനെ ബിനോയ് സ്വവര്‍ഗ രതിക്ക് നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ഉണ്ടായ പിടിവലി കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.