Connect with us

Kerala

പ്രകൃതിവിരുദ്ധ പീഡന പരാതിയില്‍ ലീഗ് നേതാവിനെതിരെ കേസ്

Published

|

Last Updated

മലപ്പുറം |  പരപ്പനങ്ങാടിയില്‍ 12 വയസ്സുകാരനെ പീഡിപ്പിക്കാാന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ മുസ്്‌ലിംലീഗ് നേതാവിനെതിരെ കേസ്. എസ് ടി യു ജില്ലാ സെക്രട്ടറിയുമായ ചേക്കാലി റസാഖിനെതിരെയാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് പ്രകൃതിവിരുദ്ധ പീഡന ശ്രമത്തിന് കേസെടുത്തത്.
പഠനോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പരപ്പനങ്ങാടി എസ് ഐ രാജേന്ദ്രന്‍ നായരും സംഘവും വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയും മൊഴി നല്‍കി.

എന്നാല്‍ പരാതിക്ക് പിന്നില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ വിരോധമാണ് ഇതിന് കാരണമെന്നും റസാഖ് ആരോപിച്ചു.