Connect with us

National

ഉത്തരാഖണ്ഡില്‍ കനത്ത മഴയും മണ്ണിടിച്ചിലും

Published

|

Last Updated

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി കടകള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതോടെ ബദരിനാഥ് ദേശീയപാത അടച്ചു. സ്ഥലത്തെ പോലീസ് പോസ്റ്റിനും തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നിരവധി മരങ്ങള്‍ വൈദ്യുതി തൂണിന് മുകളില്‍ വീണ് പ്രദേശത്തെ വൈദ്യുതി തകരാറിലായി. അടുത്ത മൂന്ന് ദിവസം സംസഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെഹരി ഗര്‍വാള്‍ ജില്ലയിലെ ദേവപ്രയാഗിലെ ഭഗീരഥി നദി കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കനത്ത മഴയിലും മണ്ണിടിച്ചിലും രുദ്രപ്രയാഗിലെ നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടികള്‍ സംഭവിക്കുകകയും ചെയ്തു. ഡെറാഡൂണിലും കനത്ത മഴയെ തുടര്‍ന്ന് രാജ്പൂരില്‍ നിന്ന് മസൂറിയിലേക്കുള്ള റോഡ് അടച്ചിട്ടു. കൈലാസ് മാനസരോവര്‍ പപാതയും തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest